അത്യാവശ്യകാര്യത്തിന് ലീവെടുത്തു; പോയത് ഭാരത് ജോഡോ യാത്രയ്ക്ക്; അധ്യാപകന് സസ്‌പെന്‍ഷന്‍


കമൽ നാഥും രാഹുൽ ഗാന്ധിയും മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ Photo | ANI

ഭോപാല്‍: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 25-ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, സസ്‌പെന്‍ഷന്‍ ഓഡര്‍ സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ബി.ജെ.പി. സര്‍ക്കാരിന് കീഴില്‍ ആദിവാസി കാര്യ വിഭാഗം നടത്തുന്ന സ്‌കൂളിലാണ് കനോജെ അധ്യാപനം നടത്തിയിരുന്നത്. പ്രധാനപ്പെട്ട ഒരു ജോലിയുണ്ടെന്നു പറഞ്ഞ് നവംബര്‍ 24-ന് സ്‌കൂളില്‍നിന്ന് അവധിയെടുത്ത അദ്ദേഹം അതേദിവസം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്ന് ആദിവാസി കാര്യ വിഭാഗം വിശദീകരിച്ചു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3750 കിലോമീറ്റര്‍ ദൂരത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 23-നാണ് മധ്യപ്രദേശിലെത്തിയത്. രാജ്യമാകെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാര്‍ട്ടി നടത്തുന്ന 150 ദിവസം നീളുന്ന യാത്രയാണിത്.

Content Highlights: school teacher suspended for taking part in bharat jodo yatra in madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented