സ്‌കൂളുകള്‍ക്കും പ്രത്യേക റാങ്കിങ് വരുന്നു; എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്രറാങ്കിങ്


സ്‌കൂളുകളെ ഏതുതരത്തിലാണ് ഇതിനുകീഴില്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സ്‌കൂള്‍ ബോര്‍ഡുകളും വ്യത്യസ്ത പഠനരീതികളും അടിസ്ഥാനസൗകര്യങ്ങളുമാണ് നിലവിലുള്ളത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: കോളേജുകള്‍ക്കും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എന്നപോലെ രാജ്യത്തെ എല്ലാസ്‌കൂളുകള്‍ക്കും റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ ഇത് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സ്‌കൂളുകളുടെ നിലവാരം എന്താണെന്ന് മനസ്സിലാക്കി കുട്ടികള്‍ക്ക് പ്രവേശനം നേടാന്‍ രക്ഷിതാക്കളെ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം കണക്കാക്കാന്‍ 2014-ലാണ് കേന്ദ്രം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ(എന്‍.ഐ.ആര്‍.എഫ്) റാങ്കിങ് ആരംഭിച്ചത്. ഇതിന് സമാനമായാണ് സ്‌കൂളുകള്‍ക്കും പ്രത്യേക റാങ്കിങ് കൊണ്ടുവരാന്‍ നീക്കം.

എന്നാല്‍, സ്‌കൂളുകളെ ഏതുതരത്തിലാണ് ഇതിനുകീഴില്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സ്‌കൂള്‍ ബോര്‍ഡുകളും വ്യത്യസ്ത പഠനരീതികളും അടിസ്ഥാനസൗകര്യങ്ങളുമാണ് നിലവിലുള്ളത്. ആ നിലയ്ക്ക് സ്‌കൂളുകള്‍ക്ക് പഠന-പാഠ്യേതര സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിങ് നിശ്ചയിക്കുക സങ്കീര്‍ണമായേക്കും.

അടുത്തവര്‍ഷത്തോടെ എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും എന്‍.ഐ.ആര്‍.എഫിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടെ നിലവിലെ അക്രെഡിറ്റേഷന്‍ രീതികള്‍ ഏകീകരിക്കാനാകും. നിലവില്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലും (എന്‍.എ.എ.സി) നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷനുമാണ് (എന്‍.ബി.എ) റാങ്കിങ് നടത്തുന്നത്; ഇന്നോവേഷന്‍ വിഭാഗത്തില്‍ എ.ഐ.സി.ടി.ഇ.യും.

എന്‍.ഐ.ആര്‍.എഫ്.

2014-ല്‍ ആരംഭിച്ചു. 2016-ല്‍ ആദ്യ റാങ്കിങ് പട്ടിക പുറത്തിറക്കി. സര്‍വകലാശാലകള്‍, ഫാര്‍മസി, എന്‍ജിനിയറിങ്, മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലായാണ് ആദ്യ റാങ്കിങ് നടത്തിയത്. പിന്നീട് ഘട്ടംഘട്ടമായി റെഗുലര്‍ കോളേജുകള്‍, ആര്‍ക്കിടെക്ചര്‍, നിയമപഠനം, മെഡിക്കല്‍, ഡെന്റല്‍, ഗവേഷണം എന്നിവയും ഉള്‍പ്പെടുത്തി.

റാങ്കിങ് മാനദണ്ഡങ്ങള്‍

സ്ഥാപനത്തിലെ ഗവേഷണവിദ്യാര്‍ഥികളുടേതുള്‍പ്പെടെയുള്ള എണ്ണം, അധ്യാപക-വിദ്യാര്‍ഥി അനുപാതം, സാമ്പത്തികഭദ്രത, പണവിനിയോഗരീതി, മൂന്നുവര്‍ഷത്തിനിടയിലെ സര്‍വകലാശാലാ പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ പ്രകടനം, ഇതേ കാലയളവില്‍ സ്ഥാപനത്തില്‍നിന്ന് ഡോക്ടറേറ്റ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം, മറ്റുസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം, സ്ഥാപനത്തിലെ സ്ത്രീകളുടെ എണ്ണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായ വിദ്യാര്‍ഥികളുടെ എണ്ണം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ എണ്ണം, ഇവര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍.

Content Highlights: School ranking central government NIRF

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented