സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ മുടിവെട്ടുന്നു
ചെന്നൈ: ഫ്രീക്കന്മാരാകാന് മുടിയില്‍ കൂടുതല്‍ ഫാഷന്‍ പ്രയോഗിച്ച വിദ്യാര്‍ഥികളുടെ തലമുടിയില്‍ കത്തിവെച്ച് സ്കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഫ്രീക്കന്മാരായ വിദ്യാര്‍ഥികളുടെ മുടി വെട്ടിയൊതുക്കിയത്. ബാര്‍ബര്‍മാരെ സ്കൂളിലേക്ക് വിളിച്ചുവരുത്തി 100-ല്‍ പരം വിദ്യാര്‍ഥികളുടെ മുടിയാണ് വെട്ടിയത്.
മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ വീണ്ടും ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പലരും തലമുടിയില്‍ പരീക്ഷണം നടത്തിയതായി കണ്ടതോടെയാണ് സ്കൂള്‍ അധികൃതര്‍ നടപടിക്കൊരുങ്ങിയത്. പ്രധാനാധ്യാപകന് അയ്യപ്പന് ഓരോ ക്ലാസുകളിലും കയറിയിറങ്ങി മുടി നീട്ടിവളര്ത്തിയവരെയും കൂടുതല്‍ ഫാഷന്‍ കാണിച്ചവരെയും പിടികൂടുകയായിരുന്നു.
എല്ലാവരുടെയും മാതാപിതാക്കളെ ബന്ധപ്പെട്ട് മുടിവെട്ടുന്നകാര്യം പറഞ്ഞു. അതിനുശേഷം ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി സ്കൂള്‍ വളപ്പില്‍ കൂട്ടമുടിവെട്ടല്‍ നടത്തി.
Content Highlights: School in Tiruvallur has cut the hair of students
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..