കെജ്‌രിവാളിനെതിരെ സമരം നയിക്കാന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി; വിമര്‍ശവുമായി ഹസാരെ


2014 ല്‍ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നത്. എന്നാല്‍ ജനങ്ങളുടെ ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

Anna Hazare | Photo - ANI

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ ഗാന്ധിയന്‍ അണ്ണ ഹസാരെയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. ലോക്പാല്‍ വിഷയത്തില്‍ 2011 ല്‍ നടത്തിയതിന് സമാനമായ സമരം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുകൊണ്ടുള്ള കത്താണ് മറുപടിയായി ലഭിച്ചത്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള നിങ്ങളുടെ (ബിജെപി) സര്‍ക്കാരിന് എന്തുകൊണ്ടാണ് അതിനെതിരെ നടപടി എടുക്കാന്‍ കഴിയാത്തതെന്ന് അണ്ണ ഹസാരെ ചോദിച്ചു. 2014 ല്‍ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നത്. എന്നാല്‍ ജനങ്ങളുടെ ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ജനങ്ങളുടെ ജീവിതത്തിന് മാറ്റംവരുത്താനോ അവരുടെ ഭാവി ശോഭനമാക്കാനോ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നിരിക്കെ താന്‍ ഡല്‍ഹിയിലേക്ക് വന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ബിജെപി കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ കരുത്തായ യുവാക്കളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നിങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി 83 വയസുള്ള പണമോ അധികാരമോ ഇല്ലാത്ത തന്നെ സമരം നയിക്കാന്‍ ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

സിബിഐ, ഇഡി, ഡല്‍ഹി പോലീസ് എന്നിവയെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലാണ്. അഴിമതി വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്തത്. പൊള്ളയായ അവകാശവാദങ്ങളാണോ നിങ്ങളുടെതെന്നും അദ്ദേഹം ഡല്‍ഹി ബിജെപി അധ്യക്ഷനോട് ചോദിച്ചു.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 22 വര്‍ഷത്തിനിടെ 20 നിരാഹാര സമരങ്ങളാണ് താന്‍ നടത്തിയിട്ടുള്ളത്. ഏത് പാര്‍ട്ടിയെയാണ് അത് ബാധിക്കുകയെന്ന് ചിന്തിക്കാതെ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് അവയെല്ലാം നടത്തിയത്. 2011 ല്‍ താന്‍ സമരം തുടങ്ങിയ സമയത്ത് അഴിമതിമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ പിന്തുണയുമായി രാജ്യം മുഴുവനും തെരുവിലിറങ്ങുകയാണ് ചെയ്തത്. തുടര്‍ന്ന് അഴിമതി വിരുദ്ധ ഇന്ത്യ സംബന്ധിച്ച പ്രതീക്ഷകള്‍ നല്‍കി നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍വന്നു. എന്നാല്‍ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി പണം, പണമുണ്ടാക്കുന്നതിനുവേണ്ടി അധികാരം എന്ന നിലയിലാണ് എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം. സംവിധാനങ്ങളില്‍ മാറ്റമുണ്ടാകാതെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അണ്ണ ഹസാരെ അഭിപ്രായപ്പെട്ടു.

Content Highlights: Scathing snub of Delhi BJP chief by Anna Hazare

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented