ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഇടവേളയ്ക്കു ശേഷം ബി.ജെ.പിയില്‍ വീണ്ടും പിടിമുറുക്കാനൊരുങ്ങി റെഡ്ഡി സഹോദരങ്ങള്‍. ഇതിന്റെ ആദ്യ പടിയെന്നോണം ഇവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അനുയായികളുടെ രഹസ്യയോഗം ചേര്‍ന്നു. 50,000 കോടിരൂപയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട ജനാര്‍ദ്ദന റെഡ്ഡി ജാമ്യത്തില്‍ ഇറങ്ങിയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഏതു വിധേയനെയും പരാജയപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടെയാണ് ഇവര്‍ രഹസ്യയോഗം വിളിച്ചുചേര്‍ത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി യെദ്യുരപ്പ അടക്കമുള്ള ബി.ജെ.പിയുടെ കേന്ദ്രനേതാക്കള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡിയെടെ സഹായം തേടിയിട്ടുണ്ടെന്നാണ് സുചന. ഇതിന്റെ ഭാഗമായാണ് രഹസ്യ യോഗമെന്നും വിലയിരുത്തപ്പെടുന്നു.
കര്‍ണാടകയില്‍ ബി.ജെ.പി ആദ്യമായി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ ആള്‍ബലവും സാമ്പത്തിക ബലവും കൊണ്ട് മുന്‍നിരയില്‍ ഉണ്ടായിരുന്നു റെഡ്ഡി സഹോദരങ്ങള്‍. ഖനിയിടപാടില് ജനാര്‍ദ്ദന റെഡ്ഡി ജയിലിലായതോടെ ബി.ജെ.പിയില്‍ നിന്ന് പുറത്തായെങ്കിലും ജനാര്‍ദ്ദന റെഡ്ഡിയെ പിന്തുണക്കുന്നവരുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ബി.എസ്.ആര് കോണ്‍ഗ്രസും യെദ്യൂരപ്പയും ചേര്‍ന്ന് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയിരുന്നു. കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയാണ് യെദ്യുരപ്പ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..