യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം: വ്യത്യസ്ത നിലപാടുകളുമായി മന്ത്രാലയങ്ങള്‍


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായ പ്രതികരണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സുപ്രീംകോടതിയെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. ഒരു മന്ത്രാലയം മാത്രമല്ല ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. അതിനാല്‍ വിവിധ മന്ത്രാലയങ്ങളുടെ തീരുമാനങ്ങള്‍ ഏകോപിപ്പിച്ച് അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ 15-ലേക്ക് മാറ്റി.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കാനാകില്ല- മന്‍സൂഖ് മാണ്ഡവ്യ

യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാന്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമോ 2019-ലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് പ്രകാരമോ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കി, തുടര്‍ വിഭ്യാഭ്യാസത്തിന് അനുമതി നല്‍കുന്നതിന് വ്യവസ്ഥ ഇല്ലെന്നും മന്ത്രി ലോക്‌സഭാ അംഗം കെ. മുരളീധരന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Content Highlights: SC To Hear Ukraine Returnee Students' Plea To Continue Medical Education In India On September 15


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented