ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറ്കടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയെ സമീപിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡോ.ജയാ ഠാക്കൂര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കാലാവധി നീട്ടുന്നതിന് കാരണമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഭേദഗതി നിയമം ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് ഡോ.ജയാ ഠാക്കൂറിന്റെ അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യം ബെഞ്ച് അംഗീകരിച്ചു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ എത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

2018 ലാണ് സഞ്ജയ് കുമാര്‍ മിശ്ര ഇഡി ഡയറ്കടറായി ആദ്യം നിയമിതനാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. ആ കാലാവധി നവംബര്‍ 2020 ല്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം മിശ്രക്ക് അറുപത് വയസ് കഴിഞ്ഞിരുന്നു. എന്നാല്‍ മിശ്രയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി നീട്ടികൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ 2020 നവംബറില്‍ പുറത്തിറക്കി.

ഈ ഉത്തരവ് ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ കാലാവധി നീട്ടാവു എന്ന് വ്യക്തമാക്കിയിരുന്നു. 2021 നവംബറിന് ശേഷം സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ നീട്ടിയ കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇഡി ഡയറക്ട്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ സാധിക്കുന്ന തരത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഭേദഗതി നിയമം ഭേദഗതി ചെയ്തു. ഈ ഭേദഗതി നിയമത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ജി നല്‍കിയത്.

Content Highlights: SC to consider hearing plea against tenure extension of ED director

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented