Photo: ANI
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അംഗീകരിച്ചില്ല. സ്കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു.
എന്നാല്‍ പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
Content Highlights: SC refuses urgent hearing to appeals in Karnataka Hijab case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..