ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറോട്ടോറിയം ഏര്‍പ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയ മൊറോട്ടോറിയം കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്തും പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം, മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Content Highlights: SC refuses to entertain loan moratorium plea