കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി: കേന്ദ്രത്തിന് തിരിച്ചടി


നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്

ന്യൂഡല്‍ഹി: പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌.ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളില്‍ അധികൃതര്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി.

ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. 'ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ്‌ വിച്ഛേദിക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് സസ്‌പെന്‍ഷന്‍ ടെലികോം നിയമങ്ങളുടെ ലംഘനമാണ്. അത് അനുവദിക്കില്ല' സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണ്. എല്ലാ ഉത്തരവുകളും നിയന്ത്രണങ്ങളും സര്‍ക്കാരുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കൂടാതെ നിയന്ത്രണാതീതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആനുപാതികത തത്വങ്ങള്‍ പാലിക്കുകയും വേണമെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്.

പൗരന്‍മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കശ്മീരില്‍ ഒരുപാട് അക്രമങ്ങള്‍ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും സുരക്ഷയുമായി സന്തുലിതമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlights: SC orders that all restrictive orders have to be reviewed by the J&K admin within a week-SC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented