ന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ പരിഗണിച്ചിരുന്നു.
2016-ല്‍ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്.ഠാക്കൂര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. എല്ലാ കിഴിവുകളും കഴിച്ച് ശമ്പളവും അലവന്‍സുമായി ഒന്നരലക്ഷം രൂപയാണ് നിലവില്‍ ഒരു സുപ്രീം കോടതി ജഡ്ജിക്ക് മാസം ലഭിക്കുന്നത്. ചീഫ് ജസ്റ്റിസിന് ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അലവന്‍സ് ഇല്ലാതെ മാസത്തില്‍ 2.8 ലക്ഷം രൂപയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപ വീതവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയുമുള്ള പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
സുപ്രീംകോടതിയിലെ 31 ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ 1079 ജഡ്ജിമാര്‍ക്കും വിരമിച്ച 2500 ജഡ്ജിമാര്‍ക്കും പുതുക്കിയ ശമ്പളത്തിന്റെ ആനുകൂല്യം ലഭിക്കും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..