പദ്മനാഭസ്വാമി ക്ഷേത്രം: പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നീട്ടിനല്‍കി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയം നീട്ടി നല്‍കിയത്. 

പദ്മനാഭസ്വാമി ക്ഷേത്രം | മാതൃഭൂമി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റേയും ട്രസ്റ്റിന്റെയും അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച് നടത്തുന്ന പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയം നീട്ടി നല്‍കിയത്.

ക്ഷേത്രത്തിന്റേയും ട്രസ്റ്റുകളുടേയും 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകളാണ് പ്രത്യേകമായി ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഇതിനായി അനുവദിച്ച സമയം ജൂണ്‍ മുപ്പതിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക ഓഡിറ്റിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണന്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമെ ക്ഷേത്രം ഭരണസമിതി ചെയര്‍മാന്നും, ഉപദേശക സമിതി ചെയര്‍മാനും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. ഓഗസ്റ്റ് 31 ന് ഹര്‍ജികള്‍ വീണ്ടും ലിസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlights: SC extends time for special audit in Padmanabhaswamy Temple special audit

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented