സുപ്രീം കോടതി | Photo: PTI
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നിവരുടെ നിയമനത്തില്‍ പരിഷ്കരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വ്യാഴാഴ്ച വിധി പ്രസ്താവിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെടുന്ന നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന ഹർജിയിലാണ് ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.
ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിക്കുന്നത്. രണ്ട് വിധികൾ ഭരണഘടന ബെഞ്ചിൽ നിന്ന് ഉണ്ടാകും. ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് അജയ് റുസ്തഗിയും ആണ് വിധികൾ പ്രസ്താവിക്കുക. ജസ്റ്റിസ് ജോസഫിന്റെ വിധിയോട് യോജിച്ച് കൊണ്ടോ, വിയോജിച്ച് കൊണ്ടോ ആകാം ജസ്റ്റിസ് റസ്‌തോഗിയുടെ വിധി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അനിരുദ്ധ ബോസ്, സി.ടി. രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കണമെന്നാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സർക്കാർ തിരഞ്ഞെടുക്കുന്ന സംവിധാനം തുടരണമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച രീതിയെ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയിരുന്ന ജസ്റ്റിസ് കെ.എം. ജോസഫ് രൂക്ഷമായി വിമർശിച്ചിരുന്നു.
Content Highlights: SC Deliver Judgment On Petitions Seeking Independent Mechanism To Appoint EC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..