മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസര്‍ക്കാര്‍ മുംബൈയില്‍ നല്‍കുന്ന സുരക്ഷ തുടരാം-സുപ്രീംകോടതി 


മുകേഷ് അംബാനിയും കുടുംബവും | Photo: PTI

ന്യൂഡല്‍ഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും മുംബൈയില്‍ നല്‍കി വരുന്ന സുരക്ഷ തുടരാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. അംബാനികുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിന്മേല്‍ ത്രിപുര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും അനുകൂലവിധി നേടുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമാ കോലി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ബികാഷ് സാഹ എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ത്രിപുര ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, ത്രിപുരയില്‍ താമസിക്കുന്ന ബികാഷിന് മുംബൈയില്‍ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് യാതൊരു കാര്യവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചു. കേന്ദ്രം നല്‍കുന്ന സുരക്ഷയുടെ ചെലവുകള്‍ അംബാനികുടുംബം വഹിക്കുന്ന പശ്ചാത്തലത്തില്‍, ഇത്തരത്തിലുള്ള പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി അനുവദിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ജൂണ്‍ 29-ന് സുപ്രീം കോടതിയുടെ അവധിക്കാലബെഞ്ച് ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുകള്‍ സ്‌റ്റേ ചെയ്തിരുന്നു.മുകേഷ് അംബാനിയ്ക്ക് 2013 മുതല്‍ 'സെഡ്' കാറ്റഗറി സുരക്ഷയും നീത അംബാനിയ്ക്ക് 'വൈ' കാറ്റഗറി സിആര്‍പിഎഫ് സുരക്ഷയുമാണ് നല്‍കി വരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.

മേയ് 31-നും ജൂണ്‍ 21-നുമാണ് ബികാഷിന്റെ ഹര്‍ജിയില്‍ ത്രിപുര ഹൈക്കോടതി രണ്ട് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. മാത്രമല്ല മുകേഷ് അംബാനി, ഭാര്യ, മക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കിവരുന്ന സുരക്ഷയെ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം സൂക്ഷിക്കുന്ന ഒറിജിനല്‍ ഫയല്‍ ഹാജരാക്കാനും ത്രിപുര ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: sc allows security cover of mukesh ambani and family

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented