എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു


ഗൗതം അദാനി | Photo : AP

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 2.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 21,370 കോടി രൂപ) വായ്പായിനത്തില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. നിയമാനുസൃതമായി അനുവദിക്കപ്പെട്ട വായ്പാത്തുകയുടെ പകുതിയോളമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുവദിച്ചുനല്‍കിയ വായ്പയില്‍ 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1,640 കോടി രൂപ) എസ്ബിഐയുടെ വിദേശശാഖകളില്‍ നിന്നാണ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തില്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഇതുവരെ വീഴ്ചകളുണ്ടായിട്ടില്ലെന്നും അതിനാല്‍ത്തന്നെ വായ്പാവിഷയത്തില്‍ പെട്ടെന്നുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെന്നും എസ്ബിഐ അധ്യക്ഷന്‍ ദിനേഷ് കുമാര്‍ ഖാര നേരത്തെ പ്രതികരിച്ചിരുന്നു.

എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും അദാനി ഗ്രൂപ്പിന്റെ വായ്പാ തിരിച്ചടവില്‍ വിശ്വാസം പ്രകടിപ്പിച്ചു. 7,000 കോടി രൂപ അദാനി ഗ്രൂപ്പിന് വായ്പായിനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ അതുല്‍ കുമാര്‍ ഗോയല്‍ ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന് അനുവദിച്ചുനല്‍കിയ വായ്പാത്തുക തങ്ങളുടെ ആകെ വായ്പാത്തുകയുടെ വളരെ ചെറിയ ശതമാനം മാത്രമാണെന്ന് സ്വകാര്യമേഖലാ ബാങ്കുകളായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, അനുബന്ധ ഓഹരികളുടെ വില്‍പന റദ്ദാക്കിയിട്ടും അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ തകര്‍ച്ച തുടരുകയാണെന്നാണ് വിപണി റിപ്പോര്‍ട്ടുകള്‍. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവിലയില്‍ 25 ശതമാനത്തോളമാണ് ഇടിവുണ്ടായത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ ഓഹരികളിലും പത്തുശതമാനത്തോളം ഇടിവുണ്ടായി. അദാനി പവര്‍, അദാനി പോര്‍ട്‌സ് എന്നീ ഓഹരികളും നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ അഞ്ച് ദിവസത്തിനിടെ ഏഴരലക്ഷം കോടിയോളം രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് വന്‍ ചാഞ്ചാട്ടമാണ് നേരിടുന്നത്.

അദാനി ഗ്രൂപ്പിന്റെ ഓഹരിവിലകളില്‍ വന്‍ഇടിവുണ്ടായ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പാവിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിപണിയില്‍ വന്‍കൂപ്പുകുത്തലാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രമുഖ ധനകാര്യ കമ്പനികള്‍ അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളും നിക്ഷേപസര്‍ട്ടിഫിക്കറ്റുകളും വാങ്ങുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ അക്കൗണ്ടിങ്ങിലും കോര്‍പറേറ്റ് ഭരണസംവിധാനത്തിലും ഗുരുതരവീഴ്ചകളാണ് അദാനി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും നേര്‍ക്കുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ആരോപണങ്ങള്‍ അവാസ്തവമാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.

Content Highlights: SBI gave loans worth 2.6 billion dollars to Adani group companies, Gautam Adani, Adani News

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented