ഹലോ വേണ്ട ഇന്ന് മുതല്‍ ഫോണ്‍ എടുക്കുമ്പോള്‍ വന്ദേമാതരം മതി; സര്‍ക്കാര്‍ ജീവനക്കാരോട് മഹാരാഷ്ട്ര 


മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ | Photo: ANI

മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ഫോണ്‍ ചെയ്യുമ്പോള്‍ ഹലോയ്ക്കു പകരം വന്ദേ മാതരം എന്നു പറയണമെന്ന നിബന്ധനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിബന്ധന പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഗവണ്‍മെന്റ് റെസല്യൂഷന്‍ (ജി.ആര്‍.) പറയുന്നു.

ഗാന്ധിജയന്തിദിനമായ ഇന്നു മുതലാണ് സംസ്ഥാനത്തെമ്പാടും ഈ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. വാര്‍ധയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സാംസ്‌കാരികവകുപ്പു മന്ത്രി സുധീര്‍ മുംഗതിവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പയിന് തുടക്കം കുറിക്കുക.മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ജി.ആര്‍. പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളില്‍നിന്നോ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നോ ടെലിഫോണ്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ വിളി വരുമ്പോഴാണ് ഹലോയ്ക്കു പകരം വന്ദേ മാതരം എന്നു പറയേണ്ടതെന്ന് ജി.ആര്‍. വ്യക്തമാക്കുന്നു. തങ്ങളെ കാണാന്‍ വരുന്ന ജനങ്ങളെ അഭിവാദനത്തിന് വന്ദേ മാതരം എന്ന് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ബോധവത്കരിക്കണമെന്നും ജി.ആറില്‍ നിര്‍ദേശമുണ്ട്.

ഹലോ എന്ന അഭിവാദനം പാശ്ചാത്യസംസ്‌കാരത്തിന്റെ അനുകരണമാണെന്ന് ജി.ആര്‍. പറയുന്നു. ഹലോ എന്നത് പ്രത്യേകിച്ച് അര്‍ഥമോ ഊഷ്മളതയോ ഇല്ലാത്തെ വെറുമൊരു അഭിവാദനം മാത്രമാണെന്നും ജി.ആര്‍. പറയുന്നു.

Content Highlights: say vande mataram instead of hello directs maharashtra government to its officials


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented