സവര്‍ക്കര്‍ പ്രത്യേക പതിപ്പുമായി ഗാന്ധിസ്മൃതി ദര്‍ശന്റെ മാസിക; വിവാദം


സ്വന്തം ലേഖകന്‍

മേയ് 28-ന് സവര്‍ക്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് വിശേഷാല്‍പതിപ്പിറക്കിയതെന്നാണ് സമിതിയുടെ വിശദീകരണം.

മാസികയുടെ പുറംചട്ട

ന്യൂഡല്‍ഹി: ഹിന്ദുത്വ ആശയപ്രചാരകന്‍ വി.ഡി. സവര്‍ക്കറെക്കുറിച്ച് ഗാന്ധിസ്മൃതി ദര്‍ശന്‍ സമിതിയുടെ മാസിക വിശേഷാല്‍പതിപ്പിറക്കിയത് വിവാദത്തില്‍. ഹിന്ദി മാസിക 'അന്തിം ജന്‍' ജൂണ്‍ലക്കം സവര്‍ക്കറുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയതിനുപിന്നാലെ ഗാന്ധിയരും പ്രതിപക്ഷവും എതിര്‍പ്പുമായി രംഗത്തെത്തി.

ഗാന്ധിജി അവസാനംവരെ എതിര്‍ത്ത ആശയത്തെ മഹത്ത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സമിതി ചെയ്തതെന്നാണ് വിമര്‍ശനം.

'മഹാനായ ദേശഭക്തന്‍ വീര സവര്‍ക്കര്‍' എന്ന തലക്കെട്ടില്‍ സമിതി ഉപാധ്യക്ഷന്‍ വിജയ് ഗോയലിന്റെ ആമുഖക്കുറിപ്പുമുണ്ട്. സവര്‍ക്കറുടെ പുസ്തകമായ 'ഹിന്ദുത്വ'യിലെ ഒരുഭാഗം അതേപേരില്‍ ഉള്‍പ്പെടുത്തി. 'വീര സവര്‍ക്കറും മഹാത്മാഗാന്ധിയും', 'വീര സവര്‍ക്കറുടെ മൂല്യബോധം' എന്നിങ്ങനെ പത്തുലേഖനങ്ങളാണ് പതിപ്പിലുള്ളത്. 'ഗാന്ധി കാ ഗുസ്സാ' (ഗാന്ധിയുടെ രോഷം) എന്ന പേരില്‍ മാസികയുടെ എഡിറ്റര്‍ പ്രവീണ്‍ദത്ത് ശര്‍മയുടെ ലേഖനവുമുണ്ട്. അവസാനഭാഗത്ത് കവര്‍പേജില്‍ 'ഹിന്ദുത്വ' ഉള്‍പ്പെടെ സവര്‍ക്കറുടെ പുസ്തകങ്ങളുടെ പരസ്യവുമുണ്ട്.

മേയ് 28-ന് സവര്‍ക്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് വിശേഷാല്‍പതിപ്പിറക്കിയതെന്നാണ് സമിതിയുടെ വിശദീകരണം. ബ്രിട്ടീഷ് കാലത്ത് ഏറ്റവുംകൂടുതല്‍ ജയിലില്‍ക്കഴിഞ്ഞത് സവര്‍ക്കറാണെന്ന് ഉപാധ്യക്ഷന്‍ വിജയ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഇനിയും വിശേഷാല്‍പതിപ്പുകളിറക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരിക്കും ഓഗസ്റ്റിലെ പതിപ്പെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തെ ദുഷിപ്പിക്കാനും ഭരണകൂടത്തിന് വേണ്ടവിധത്തില്‍ പുതിയ ആഖ്യാനം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പ്രതികരിച്ചു. ഗാന്ധിജിയുടെ പേരിലുള്ള സമിതി സവര്‍ക്കറെക്കുറിച്ച് മാസികയിറക്കുന്നത് ആലോചിക്കാന്‍പോലുമാവാത്ത കാര്യമാണെന്ന് ഗാന്ധിവധത്തെക്കുറിച്ച് പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ധീരേന്ദ്ര കെ. ഝാ പറഞ്ഞു.

അപലപിച്ച് പ്രതിപക്ഷം

സവര്‍ക്കര്‍ പതിപ്പായി മാസികയിറക്കിയതിനെ ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അപലപിച്ചു. നടപടി അപലപനീയമെന്ന് സി.പി.എം. രാജ്യസഭാകക്ഷിനേതാവ് എളമരം കരീം പറഞ്ഞു.

ഗാന്ധിസ്മൃതി ദര്‍ശന്‍ സമിതി

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും പ്രചരിപ്പിക്കാന്‍ 1984-ലാണ് ഗാന്ധിസ്മൃതി ദര്‍ശന്‍ സമിതി രൂപവത്കരിച്ചത്. സാംസ്‌കാരികമന്ത്രാലയത്തിനുകീഴിലെ സ്വയംഭരണസ്ഥാപനമാണിത്. പ്രധാനമന്ത്രിയാണ് അധ്യക്ഷന്‍. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മുതിര്‍ന്ന ഗാന്ധിയരും വിവിധ സര്‍ക്കാര്‍വകുപ്പുകളുടെ പ്രതിനിധികളുമാണ് അംഗങ്ങള്‍. ഗാന്ധിസമാധിയായ രാജ്ഘട്ടിലെ ഗാന്ധിദര്‍ശനും അദ്ദേഹം കൊല്ലപ്പെട്ട തീസ് ജനുവരി മാര്‍ഗിലെ ഗാന്ധിസ്മൃതിയും സമിതിക്കുകീഴിലാണ്.

Content Highlights: Savarkar special issue Gandhi Darshan Samithi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented