സവര്‍ക്കര്‍ക്കെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം: ഉദ്ധവ് കോണ്‍ഗ്രസ് സഖ്യം വിട്ടേക്കും


ഉടന്‍ തീരുമാനമെന്ന് ശിവസേനാ നേതാക്കള്‍

ഉദ്ധവ് താക്കറെ | Photo - PTI

ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദുമഹാസഭാ നേതാവ് വി.ഡി. സവര്‍ക്കര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ ആയുധമാക്കുന്നു. രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടും രാഹുല്‍ പത്രസമ്മേളനം നടത്തി തന്റെ നിലപാട് ആവര്‍ത്തിച്ചത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പ്രതിരോധത്തിലാക്കി. സഖ്യം വിടാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവിനുമേല്‍ കടുത്ത സമ്മര്‍ദമുയരുന്നുണ്ടെന്നും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ശിവസേനാവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ശിവസേനയെ സംബന്ധിച്ചിടത്തോളം സവര്‍ക്കര്‍ വിവാദം ഗൗരവമേറിയതാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ''സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈയൊരുഘട്ടത്തില്‍ കോണ്‍ഗ്രസ് സവര്‍ക്കര്‍വിഷയം ഉയര്‍ത്തേണ്ടതില്ലായിരുന്നു''-അദ്ദേഹം പറഞ്ഞു. രാഹുലിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതുമാത്രമാണെന്നും സവര്‍ക്കറോട് തങ്ങള്‍ക്ക് എന്നും വലിയ ബഹുമാനമാണുള്ളതെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ അപലപിച്ചു. 'ഐക്യയാത്ര' നടത്തുന്ന രാഹുലിന് ഇന്ത്യയെ ഭിന്നിപ്പിക്കാനേ അറിയുകയുള്ളൂവെന്നും കുറ്റപ്പെടുത്തി.

രാഹുല്‍ഗാന്ധി തന്റെ മുത്തച്ഛനെ അപമാനിക്കുകയാണെന്നാരോപിച്ച് വി.ഡി. സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ ഠാണെ നഗര്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.

കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോ എന്ന ആശങ്കയെത്തുടര്‍ന്ന് തീയണയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമംതുടങ്ങി. രാഹുല്‍ഗാന്ധി സവര്‍ക്കറെ ലക്ഷ്യമിട്ടിട്ടില്ലെന്നും ചരിത്രയാഥാര്‍ഥ്യം തുറന്നുകാട്ടുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുതിര്‍ന്ന േനതാവ് ജയ്‌റാം രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് രാഹുലിന്റെ നിലപാടിനോട് യോജിക്കാനായെന്നുവരില്ല. പക്ഷേ, അത് മഹാരാഷ്ട്രയിലെ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് ശിവസേനാവൃത്തങ്ങള്‍ പറയുന്നത്. ഈ മട്ടില്‍ സഖ്യം തുടരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. നിര്‍ണായകതീരുമാനം ഉദ്ധവ് താക്കറെ വൈകാതെ കൈക്കൊള്ളുമെന്ന് പാര്‍ട്ടി എം.പി. അരവിന്ദ് സാവന്ത് പറഞ്ഞു.

Content Highlights: Udhav Rahul Gandhi savarkar remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented