ദിഗ്‌വിജയ് സിങ്| Photo: ANI
ഭോപ്പാല്‍: 2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭോപ്പാലില്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുയിസത്തിന് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുയിസത്തിന് ഹിന്ദുത്വയുമായി ബന്ധമൊന്നുമില്ലെന്ന് സവര്‍ക്കര്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും പശുവിനെ അമ്മയായി പരിഗണിച്ചിട്ടില്ല. മാത്രമല്ല, ഗോമാംസം കഴിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നവുമുണ്ടായിരുന്നില്ല, ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തോടാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. 2024-ലും ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ അവര്‍ ആദ്യം ഭരണഘടന മാറ്റംവരുത്തും. പിന്നെ സംവരണം ഇല്ലാതാക്കും, ദിഗ്‌വിജയ് സിങ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിലെ പോരായ്മകള്‍ പുറത്തുകൊണ്ടുവരാന്‍ നവംബര്‍ 14 മുതലാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജന്‍ ജാഗരണ്‍ അഭിയാന് തുടക്കം കുറിച്ചത്.
content highlights: savarkar had no problem with consumption of beef says digvijay singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..