'സവര്‍ക്കര്‍ പക്ഷിയുടെ ചിറകില്‍ ആന്‍ഡമാന്‍ ജയിലില്‍നിന്ന് മാതൃരാജ്യത്തെത്തി'; പാഠഭാഗം വിവാദമായി


സവര്‍ക്കര്‍ ആന്‍ഡമാനിലെ ജയിലില്‍ കഴിയുന്ന കാലത്ത് പക്ഷിയുടെ ചിറകിലേറി ജയിലിന് പുറത്തുപോകാറുണ്ടായിരുന്നുവെന്നും സ്വന്തം നാട് സന്ദര്‍ശിക്കാരുണ്ടായിരുന്നുവെന്നും അവകാശപ്പെടുന്ന പാഠഭാഗം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

സെല്ലുലാർ ജയിൽ | Photo - Mathrubhumi archives

ബെംഗളൂരു: കര്‍ണാടകത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠഭാഗം വിവാദത്തില്‍. ബിജെപി സര്‍ക്കാര്‍ നിയോഗിച്ച പാഠപുസ്തക പരിഷ്‌കരണ സമിതിയാണ് പുതിയ പാഠഭാഗം ഉള്‍പ്പെടുത്തിയത്. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സവര്‍ക്കര്‍ ആന്‍ഡമാനിലെ ജയിലില്‍ കഴിയുന്ന കാലത്ത് പക്ഷിയുടെ ചിറകിലേറി ജയിലിന് പുറത്തുപോകാറുണ്ടായിരുന്നുവെന്നും സ്വന്തം നാട് സന്ദര്‍ശിക്കാരുണ്ടായിരുന്നുവെന്നും അവകാശപ്പെടുന്ന പാഠഭാഗമാണ് വിവാദമായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

8-ാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ള പാഠഭാഗം ഉള്ളത്. 'സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ ഒരു താക്കോല്‍ പഴുതുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ബുള്‍ബുള്‍ പക്ഷികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ പതിവായി ജയിലിന് പുറത്തുപോകുകയും സ്വദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു' എന്ന് 8-ാം ക്ലാസിലെ പാഠഭാഗത്തില്‍ പറയുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ വഹിച്ച പങ്കിനെപ്പറ്റി അവകാശവാദങ്ങള്‍ നടക്കുന്നതിനിടെയാണ്‌ കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍ പക്ഷിയുടെ ചിറകിലേറി അദ്ദേഹം ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്ന് അവകാശപ്പെടുന്ന പാഠഭാഗം.

കടപ്പാട് - NDTV

Content Highlights: Savarkar jail karnataka text book


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented