ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കളമൊരുങ്ങുന്നു. ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍ നല്‍കാനും സൗദി അറേബ്യ തയ്യാറായേക്കും. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റത്തിന് പിന്നില്‍.
നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ സൗദി അടക്കമുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ താല്‍ക്കാലിക ഇളവ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയേക്കും.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ നല്കുകയന്നാണ് വിവരം. വരുന്ന ഓഗസ്റ്റില്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സൗദിയില്‍ നിന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനേക്കാള്‍ അധികമായി കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം എത്രയാണ് അധികമായി നല്‍കുക എന്ന് വ്യക്തമല്ല.
2014 ല്‍ സംഘടനക്ക് മേല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുന്നതിനെതിരേ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധനവ് നിയന്ത്രിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. കൂടാതെ സൗദിയുടെ ഉപഭോക്താക്കളായ ഇന്ത്യയടക്കമുളള രാജ്യങ്ങളും വില വിര്‍ദ്ധനവ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇറാനും വെനസ്വേലയ്ക്കുമെതിരായ അമേരിക്കന്‍ ഉപരോധവും ലിബിയയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ ലഭ്യതയില്‍ കുറവുണ്ടാക്കിയേക്കും എന്ന നിരീക്ഷണവും നടപടിക്ക് പിന്നിലുണ്ട്.
Content Highlights: Crude oil Price, Saudi Arabia, OPEC, India, China, US
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..