ന്യൂഡല്‍ഹി:  പി എന്‍ ബി തട്ടിപ്പുകേസില്‍ ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പരിഹാസവുമായി ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയാണ് സിന്‍ഹയുടെ പ്രതികരണം.

പി എന്‍ ബി തട്ടിപ്പിന് കുറ്റപ്പെടുത്തേണ്ടത് ഓഡിറ്റര്‍മാരെയാണ് എന്ന് ബുദ്ധിമാന്മാര്‍ പറയുന്നു. അവര്‍ പ്യൂണിനെ വെറുതെ വിട്ടതിന് (കുറ്റപ്പെടുത്താതെ) ദൈവത്തിന് നന്ദി - സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

"നെഹ്‌റുവിന്റെ ഭരണത്തില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ദുര്‍ഭരണം വരെയുള്ള എല്ലാവരെയും കുറ്റപ്പെടുത്തിയതിനു ശേഷം നമ്മുടെ ബുദ്ധിമാന്മാര്‍ പറയുന്നു; പി എന്‍ ബി തട്ടിപ്പിന് ഓഡിറ്റര്‍മാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്. ദൈവത്തിന് നന്ദി...അവര്‍ പ്യൂണിനെ വെറുതെ വിട്ടതിന്. നിശ്ശബ്ദമായ ചോദ്യം ഇതാണ്. പി എന്‍ ബിയുടെ യഥാര്‍ഥ ഉടമസ്ഥര്‍ എന്ന നിലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തില്‍ നാലുവര്‍ഷവും സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു?" - എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്

ബാങ്ക് മാനേജ്‌മെന്റിനെയും ഓഡിറ്റര്‍മാരെയുമാണ് പി എന്‍ ബി തട്ടിപ്പിനു ശേഷം നടത്തിയ ആദ്യപ്രതികരണത്തില്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നത്.

content highlights: sathrughnan sinha mocks arun jaitley over pnb fraud