ചെന്നൈ: കസ്റ്റഡി മരണം നടന്ന തമിഴ്‌നാട്ടിലെ സാത്താങ്കുളം പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കാന്‍ തൂത്തുക്കുടി ജില്ലാ കളക്ടര്‍ക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മജിസ്‌ട്രേറ്റ് തല അന്വേഷണത്തോട് പോലീസ് നിസഹകരിച്ചതിനേത്തുടര്‍ന്നാണ് അസാധാരണ ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കോടതിയുടെ ഭാഗത്തുനിന്ന് ഇത്രയധികം ഇടപെടല്‍ ഉണ്ടായിട്ടും കുറ്റക്കാരായ 13 പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപരമായ നടപടിക്ക് മുതിര്‍ന്നിട്ടില്ല. പോലീസുകാരാണ് കുറ്റക്കാരെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംഭവം നടന്ന് ഏഴുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടായിട്ടില്ല.
നിലവില്‍ സാത്താങ്കുളം പോലീസ് സ്‌റ്റേഷനില്‍ നിന്ന് മൂന്ന് കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഈ സ്റ്റേഷനില്‍ നടന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Content Highlights: Sathankulam Police Custodial death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..