നിശ്ചയിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ല; എസ്എസ്എല്‍വി ദൗത്യം വിജയിച്ചില്ലെന്ന് ISRO


SSLV-D1 | Photo: ANI Photo/ ISRO

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് രൂപകല്പന ചെയ്ത എസ്.എസ്.എല്‍.വി.യുടെ ദൗത്യം വിജയിച്ചില്ലെന്നും ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. എസ്.എസ്.എല്‍.വി. വഹിച്ചിരുന്ന ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായിട്ടില്ല. 356 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനുപകരം ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് എസ്.എസ്.എല്‍.വി.ഉപഗ്രഹങ്ങളെ എത്തിച്ചത്. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നും പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി.യുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായിരുന്നു. ഉപഗ്രഹങ്ങളില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചിരുന്നില്ല. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായി നടന്നിരുന്നു. അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമാകുകയായിരുന്നു. ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളും ഐഎസ്ആര്‍ഒ നടത്തിയിരുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്.എസ്.എല്‍.വി. കുതിച്ചുയര്‍ന്നത്.

ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ എന്‍.എസ്.ഐ.എല്ലിനായിരിക്കും അതിന്റെ ചുമതല. ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്.എസ്.എല്‍.വി.യെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രമായി മാറ്റിവെക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ പദ്ധതി.

Content Highlights: "Satellites No Longer Usable", ISRO's Launch With New Rocket Fails


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented