ശശികല ഇന്ന് ചെന്നൈയിലേക്ക്; തമിഴ്‌നാട് രാഷ്ട്രീയം സംഭവബഹുലമാകും


മാതൃഭൂമി ന്യൂസ്

ശശികല| Photo: PTI

ചെന്നൈ: കര്‍ണാടക അതിര്‍ത്തിമുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയില്‍ തിരിച്ചെത്തും. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരും ആഴ്ചകളില്‍ തമിഴ്‌നാട് രാഷ്ട്രീയം സംഭവബഹുലമാകും. ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ളത്.

ശശികലയുടെ വരവ് തമിഴ്‌നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നം സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് അണ്ണാ ഡി.എം.കെ. ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ, അണ്ണാ ഡി.എം.കെയുടെ കൊടി കെട്ടിയ കാറിലായിരുന്നു ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍നിന്ന് ശശികല പുറത്തേക്കു വന്നത്. ഈ കൊടി ഉപയോഗിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കരുതെന്ന നിര്‍ദേശം കൃഷ്ണഗിരി പോലീസ് ശശികലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അണ്ണാ ഡി.എം.കെ.യുടെ കൊടിവെച്ച കാറിലാണ് ശശികല യാത്ര തിരിച്ചിരിക്കുന്നത്. കര്‍ണാടകയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സുസുവാടി എന്ന സ്ഥലത്തേക്ക് ശശികല എത്തുമ്പോള്‍ പടക്കം പൊട്ടിക്കുകയോ ബാന്‍ഡ് മേളം സംഘടിപ്പിക്കുകയോ അരുതെന്നും പോലീസ് നിര്‍ദേശമുണ്ട്.

ശശികലയെ ആരും അനുഗമിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 35 വാഹനങ്ങളുടെ അകമ്പടിയില്‍ തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ചുവാഹനങ്ങളില്‍ അധികം ശശികലയ്‌ക്കൊപ്പമുണ്ടാകരുതെന്നും കൃഷ്ണഗിരി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നന്ദിഹില്‍സിലെ റിസോര്‍ട്ടില്‍നിന്നാണ് ശശികല യാത്ര ആരംഭിക്കുന്നത്. ടി.ടി.വി. ദിനകരന്‍ ഇന്നലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ശശികല തമിഴ്‌നാട്ടിലെത്തുക. പോരൂരിലെ എം.ജി.ആറിന്റെ വീടിനു സമീപത്തെ സ്വീകരണത്തിനു ശേഷം റാലിയായി മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലേക്ക് പോകുമെന്നാണ് വിവരം. കര്‍ണാടക അതിര്‍ത്തിയിലുള്ള ഹൊസൂരില്‍ ആരംഭിക്കുന്ന സ്വീകരണപരിപാടികള്‍ ചെന്നൈവരെ തുടരും. മുന്‍ മന്ത്രി പി. പളനിയപ്പന്റെ നേതൃത്വത്തിലാകും അതിര്‍ത്തിയില്‍ ശശികലയെ വരവേല്‍ക്കുക.

ഹൊസൂരില്‍ മൂന്നിടങ്ങളില്‍ സ്വീകരണം ഒരുക്കും. കൃഷ്ണഗിരി, വെല്ലൂര്‍, തിരുപ്പത്തൂര്‍, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചെന്നൈയിലേക്ക് പ്രവേശിക്കും. ചെന്നൈയില്‍ ചെമ്പരമ്പാക്കം മുതല്‍ ടി.നഗര്‍ വരെ 30-ല്‍പരം സ്ഥലങ്ങളിലാണ് സ്വീകരണം ഒരുക്കുന്നത്. എം.ജി.ആറിന്റെ രാമാപുരത്തുള്ള വസതിക്ക് സമീപം എ.ഐ.എ.ഡി.എം.കെ. കൊടി ഉയര്‍ത്താനും പദ്ധതിയുണ്ട്. എന്നാല്‍ ഇതിനെതിരേ എം.ജി.ആറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ. നേതൃത്വം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും ശശികല എ.ഐ.എ.ഡി.എം.കെ.യുടെ തലപ്പത്തെത്തുമെന്നാണ് എ.എം.എം.കെ. നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയെ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനമാണ് എ.എം.എം.കെ. എന്നാണ് ദിനകരന്റെ പ്രതികരണം. ഹൊസൂരില്‍ അടക്കം സ്വീകരണ പരിപാടി നടക്കുന്നിടങ്ങളില്‍ എ.എം.എം.കെ. കൊടികളാണ് സ്ഥാപിച്ചിരിക്കുന്നത്. സഹോദരന്റെ മകളായ കൃഷ്ണപ്രിയയുടെ ടി.നഗറിലുള്ള വീട്ടിലാകും ശശികല താമസിക്കുക.

content highlights: sasikala return to tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented