ശശി തരൂര്‍ 30 ന് നാമനിര്‍ദേശം സമര്‍പ്പിക്കും, ഇനി മണിക്കൂറുകള്‍ മാത്രം, എതിരാളിയായില്ല


ശശി തരൂർ| Photo: PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശശി തരൂരിന്റെ പ്രതിനിധി ഇക്കാര്യം അറിയിച്ചതായി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു.

ഇതിനിടെ എ.ഐ.സി.സി ട്രഷറര്‍ പവന്‍ ബന്‍സാല്‍ കഴിഞ്ഞ ദിവസം നോമിനേഷന്‍ പത്രികയുടെ ഫോം വാങ്ങിയിരുന്നുവെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം. ഒക്ടോബര്‍ 8-ന് ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന സമയം. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സ്ഥാനാര്‍ഥി ചിത്രം തെളിയും. പോളിംഗ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17 ന് നടക്കും. ഒക്ടോബര്‍ 19 ന് തന്നെ വോട്ടെണ്ണുകയും അന്ന് തന്നെ പുതിയ അധ്യക്ഷ പ്രഖ്യാപനവുമുണ്ടാവും.

ശശി തരൂരും അശോക് ഗഹ്‌ലോതുമായിരിക്കും മത്സര രംഗത്തുണ്ടാവുകയെന്നാണ് കരുതിയിരുന്നതെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെ ചര്‍ച്ചകള്‍ വഴിമാറിയിരിക്കുകയാണ്.
ഇതോടെ തരൂരിന്റെ എതിരാളി ആരായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

പത്രിക സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും മത്സര സന്നദ്ധത അറിയിച്ച് തരൂര്‍ ഒഴിച്ച് മറ്റൊരാളും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേ സമയം കോണ്‍ഗ്രസ് ആസ്ഥാനം കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകളും നടന്നുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിനെ സോണിയ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയോട് ഡല്‍ഹിയിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: sasi tharoor will file nomination on september 30


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented