പുലിറ്റ്‌സര്‍ ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതായി പരാതി


കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്നും സന്ന പറഞ്ഞു

സന്ന ഇർഷാദ് മാട്ടൂ | Photo: Facebook (Sanna Irshad Mattoo)

ന്യൂഡല്‍ഹി: യാത്രാ രേഖകളുണ്ടായിട്ടും കശ്മീരി മാധ്യമപ്രവർത്തകയ്ക്ക് അമേരിക്കയിലേക്കുള്ള തടഞ്ഞതായി പരാതി. പുലിറ്റ്‌സര്‍ പുരസ്കാര ജേത്രിയായ ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത്. പുലിറ്റ്‌സര്‍ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു ഇവർ.

കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ ആരോപണം ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.



'കാരണമില്ലാതെ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്', സന്ന പറഞ്ഞു.

റോയിട്ടേഴ്‌സിനുവേണ്ടി സന്ന പകര്‍ത്തിയ കോവിഡ് മഹാമാരിയുടെ തീവ്രത തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു അവരെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്നത്. കശ്മീരി ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങളാണ് സന്നയെ പ്രശസ്തയാക്കിയത്. 2018 മുതല്‍ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റായാണ് സന്ന പ്രവര്‍ത്തിച്ചുവരുന്നത്.

Content Highlights: Sanna Irshad Mattoo Kashmiri photojournalist stopped Pulitzer award new york


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented