സാമ്പത്തിക തട്ടിപ്പ് കേസ്; ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് 14 ദിവസം റിമാന്‍ഡില്‍


വീട്ടിലെ ഭക്ഷണവും മരുന്നും നല്‍കണമെന്നുള്ള റാവുത്തിന്റെ ആവശ്യം അനുവദിച്ച കോടതി കിടയ്ക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു.

സഞ്ജയ് റാവത്ത്

മുംബൈ: പത്രചൗള്‍ ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുബൈ സ്‌പെഷ്യല്‍ കോടതിയാണ് ഉത്തരവിട്ടത്.

വീട്ടിലെ ഭക്ഷണവും മരുന്നും നല്‍കണമെന്നുള്ള റാവുത്തിന്റെ ആവശ്യം അനുവദിച്ച കോടതി കിടയ്ക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു. ജയില്‍ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ റാവുത്തിനായി ചെയ്യുമെന്നും ജഡ്ജി പറഞ്ഞു.

ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനായിരുന്നു ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്‌പെഷ്യല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.


Content Highlights: Sanjay Ravut In Judicil custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented