റഫാലിന് പോലും ഗവര്‍ണറുടെ വേഗതയില്ല;വിശ്വാസ വേട്ടെടുപ്പ് ഉത്തരവിനെതിരേ സഞ്ജയ് റാവത്ത്


ഭരണഘടനയുടെ തലവനാണ് ഗവര്‍ണര്‍, പ്രവര്‍ത്തനം ആ രീതിയിലായിരിക്കണം.

സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ ഉത്തരവിനെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഭഗത് സിങ് കോഷിയാരിയുടെ പ്രവര്‍ത്തനം ജെറ്റ് വിമാനത്തിലും വേഗതയിലാണെന്നും റഫാലിന് പോലും ഇത്ര വേഗതയുണ്ടാവില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഭരണഘടനയുടെ തലവനാണ് ഗവര്‍ണര്‍, പ്രവര്‍ത്തനം ആ രീതിയിലായിരിക്കണം. ഞങ്ങള്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ വിശ്വാസ വോട്ടടെടുപ്പ് ആവശ്യപ്പെടാനാവില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഗവര്‍ണറുടെ ഉത്തരവിനെതിരേ ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.

വിമത എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്. വിശ്വാസ വേട്ടെടുപ്പ് നടത്തുന്ന തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അത് നിയമലംഘനമാവും. കാരണം കേസില്‍ ഇതുവരെ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

എല്ലാം നിയമപരമായി നടക്കണം. നിങ്ങള്‍ക്ക് ഞങ്ങളെ നിയമപരമായി നേരിടാം. ഗവര്‍ണര്‍ നിയമപരമായല്ലാതെ പ്രവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം അനുയോജ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Content Highlights: Sanjay Raut Against Maharastra Governer On Floor Test order

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented