പ്രകാശം കടക്കാത്ത സെല്ലിലിട്ടു, കണ്ണിന്റെ കാഴ്ച മങ്ങി; എല്ലാം BJPക്ക് കീഴടങ്ങാത്തതിനാല്‍ - റാവുത്ത്


സവര്‍ക്കറിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാവിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു

സഞ്ജയ് റാവുത്ത് | Photo: ANI

മുംബൈ: ജയിലില്‍ സൂര്യപ്രകാശം പോലും കടന്നുവരാത്ത സെല്ലിലാണ് തന്നെ പാര്‍പ്പിച്ചിരുന്നതെന്ന് ശിവസേന ഉദ്ദവ് താക്കറെ പക്ഷം വക്താവും എം.പിയുമായ സഞ്ജയ് റാവുത്ത്. തടവിലിരിക്കെ തന്റെ ശരീരഭാരം പത്തുകിലോയോളം കുറഞ്ഞുവെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു. സെല്ലിലെ ലൈറ്റുകളില്‍നിന്നുള്ള തീവ്രതയേറിയ വെളിച്ചം കാരണം തന്റെ കാഴ്ചശക്തിക്ക് മങ്ങലേറ്റുവെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പില്‍ക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

'കാഴ്ചയ്ക്കും വായനയ്ക്കും ബുദ്ധിമുട്ടുണ്ട്. കേള്‍വി ശക്തി കുറഞ്ഞിട്ടുണ്ട്. സംസാരത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓര്‍മ്മ ശക്തിയും കുറഞ്ഞുവരുന്നുണ്ട്. എങ്കിലും സഹിക്കുകയാണ്. ഞാന്‍ യുദ്ധതടവുകാരനാണ്. ബി.ജെ.പിക്ക് കീഴടങ്ങുകയോ ഒന്നും മിണ്ടാതെ കാഴ്ചക്കാരനായി നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യില്ലായിരുന്നു.'- സഞ്ജയ് റാവുത്ത് പറഞ്ഞു.

ഉദ്ദവ് പക്ഷം വിട്ടുപോകേണ്ടവര്‍ക്കെല്ലാം ആവാമെന്നും എങ്കിലും പാര്‍ട്ടി അതിജീവിക്കുകയും വളരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എല്‍.എമാരും നേതാക്കളും അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിവിട്ടുപോകുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ പാര്‍ട്ടിക്കൊപ്പമാണ്. പാര്‍ട്ടി വിടുന്നവരെ മറ്റാരോ ആണ് നിയന്ത്രിക്കുന്നത്. മഹാരാഷ്ട്രയില്‍ ഒരു ശിവസേനയേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്വാതന്ത്ര്യസമരകാലത്ത് സവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയുടെ ഭാവിയെ മോശമായി ബാധിച്ചേക്കാമെന്നായിരുന്നു റാവുത്തിന്റെ മറുപടി. 'മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് എതിര്‍പ്പുണ്ടെന്നാണ് അവരോട് സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നത്. സവര്‍ക്കര്‍ ഭാരത് ജോഡോ യാത്രയുടെ അജണ്ടയല്ല. അവര്‍ ഇത്തരത്തിലൊരു വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാടില്ലായിരുന്നു.'- റാവുത്ത് പറഞ്ഞു.

അതേസമയം, സവര്‍ക്കറിനെ ബി.ജെ.പി. രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുയാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ സവര്‍ക്കറിന് ഒരുകാലത്തും ബന്ധമുണ്ടായിരുന്നില്ല. ആര്‍.എസ്.എസ്. എല്ലായ്‌പ്പോഴും സവര്‍ക്കറിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി അവര്‍ സവര്‍ക്കറിനെ ഉപയോഗിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് വിലയിരുത്തിയ കോടതി അദ്ദേഹത്തെ ഇ.ഡി. കേസില്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ജൂലായ് 31-നാണ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആര്‍തര്‍ റോഡ് ജയിലിലായിരുന്നു റാവുത്തിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നത്. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് അദ്ദേഹം അറസ്റ്റിലായത്.

കടപ്പാട് - NDTV

Content Highlights: sanjay raut about his experience in arthur road jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented