തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളിലെ ചന്ദനം ഗുണനിലവാരമില്ലാത്തത്- ജസ്റ്റിസ് കെ.ടി ശങ്കരന്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രസാദമായി നല്‍കുന്ന ചന്ദനവും, ചുറ്റുവിളക്കില്‍ ഒഴിക്കുന്ന എണ്ണയും ഗുണ നിലവാരമില്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍. സുപ്രീം കോടതിക്ക് കൈമാറിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ലഭിക്കുന്ന വരുമാനത്തെകാളും തുക ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നതായും ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ജസ്റ്റിസ് കെ.ടി ശങ്കരനെ ചുമതലപ്പെടുത്തിയിരുന്നു. അറുപതിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഗുണ നിലവാരമില്ലാത്ത ചന്ദനവും, എണ്ണയും ഉപയോഗിക്കുന്നതെന്ന് ആരോപിച്ചിരിക്കുന്നത്.

ഒരു കിലോ ചന്ദനത്തിന് പതിനയ്യായിരം രൂപയോളം വില വരും. പ്രസാദമായി യഥാര്‍ത്ഥ ചന്ദനം നല്‍കുന്നത് സാമ്പത്തികമായി താങ്ങുന്നതല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും ഇടക്കാല റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് കൃത്രിമമായ നിര്‍മ്മിക്കുന്ന ഗുണനിലവാരമില്ലാത്ത ചന്ദനം ആണ് നിലവില്‍ പ്രസാദമായി നല്‍കുന്നത്. യഥാര്‍ത്ഥ ചന്ദനമോ, അല്ലെങ്കില്‍ ഗുണനിലവാരം ഉള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നല്‍കുന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കേണ്ടത് ഉണ്ടെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള ചുറ്റുവിളക്കില്‍ ഉപയോഗിക്കേണ്ടത് വിളക്കെണ്ണയാണ്. എന്നാല്‍ ഗുണനിലവാരം ഇല്ലാത്ത വിളക്കെണ്ണയാണ് നിലവില്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ വിളക്കെണ്ണ ഉത്പാദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഉപയോഗ ശൂന്യമായ എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല, ഏറ്റുമാനൂര്‍, വൈക്കം തുടങ്ങി അമ്പതോളം ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം കൊണ്ടാണ് മറ്റ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒമ്പത് മാസം കൂടി ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിയോട് സമയം തേടിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ മുപ്പത്തിനകം അന്തിമ റിപ്പോര്‍ട്ട് കൈമാറാന്‍ ജസ്റ്റിസ് ശങ്കരനോട് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു.

Content Highlights: Sandalwood paste offered in Travancore devaswom board temples is of poor quality says justice k t s


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented