File Photo: AP
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള കര്‍ഷക സമരത്തിന് നേതൃത്വം നല്കിയ സംയുക്ത കിസാന്‍ മോര്‍ച്ച പിളര്‍ന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ ഒരുവിഭാഗം കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
പഞ്ചാബ് തിരഞ്ഞെടുപ്പോടെ സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ചിലയാളുകള്‍ രാഷ്ട്രീയത്തിലിറങ്ങി മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത്.
നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ കര്‍ഷകന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ വിഭാഗം നേതാവ് കെ.വി ബിജു പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അധീതമായി പ്രവര്‍ത്തിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുമ്പ് എടുത്ത നിലപാടില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിലെ 17 സംഘടനകളും രാജസ്ഥാനിലെ 37 സംഘടനകളും രാഷ്ട്രീയ കിസാന്‍ മഹാസംഘിലുള്ള 162 സംഘടനകളും നോണ്‍ പൊളിറ്റിക്കല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമാകും. അതേസമയം സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭ മറുവിഭാഗത്തിനൊപ്പമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..