സമീർ വാംഖഡെ | ഫയൽചിത്രം | പി.ടി.ഐ.
ന്യൂഡല്‍ഹി: ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാംഖഡെയെ നീക്കി. കൈക്കൂലി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട കേസ് ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥന് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിക്കും.
എന്നാൽ തന്നെ എവിടെ നിന്നും നീക്കിയിട്ടില്ലെന്ന് സമീർ വാംഖഡെ പറഞ്ഞു. സിബിഐ അല്ലെങ്കിൽ എൻഐഎ പോലൊരു ദേശീയ ഏജൻസി കേസ് അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതിയിൽ താൻ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീം രൂപീകരിച്ചതെന്നും സമീർ വാംഖഡെ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ നിലവിൽ വാംഖഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതുകൂടാതെ സമീർ വാംഖഡെയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംഖഡെ യു പി എസ് സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു സമീർ വാംഖഡെയ്ക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം.
Content Highlights: Sameer Wankhede Removed From Drugs-On-Cruise Probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..