സംബിത് പത്ര| Photo: ANI
റായ്പുര്‍: ടൂള്‍കിറ്റ് വിവാദത്തില്‍ ബി.ജെ.പി. വക്താവ് സംബിത് പത്രയ്ക്ക് ഛത്തീസ്ഗഢ് പോലീസ് സമന്‍സ് അയച്ചു. മേയ് 23-ന് വൈകുന്നേരം നാലുമണിക്ക് റായ്പുര്‍ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ ഓണ്‍ലൈന്‍ ആയോ ഹാജരാകാമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും സമന്‍സില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് ടൂള്‍കിറ്റ് വിവാദത്തില്‍ ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്ങിനും സംബിത് പത്രയ്ക്കുമെതിരെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ. റായ്പുര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എ.ഐ.സി.സി. ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമയ്ക്കുകയും തെറ്റായതും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു എന്‍.എസ്.യുവിന്റെ പരാതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ടൂള്‍കിറ്റിന് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കോവിഡിന്റെ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് ബി.ജെ.പി. വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു.
content highlights: sambit patra summoned by chhattisgarh police over toolkit case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..