ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗവുമായ എസ്ആര്‍എസ് യാദവ് കോവിഡ്-19 ബാധിച്ച് മരിച്ചു. 

സെപ്തംബര്‍ ഒന്നിനാണ് എസ്ആര്‍എസ് യാദവിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലെരിക്കെയാണ് അദ്ദേഹം മരിച്ചതെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള നേതാവാണ് എസ്ആര്‍എസ് യാദവ്. പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ്. 

ഉത്തര്‍പ്രദേശില്‍ ഇതുവരെ 89,489 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 359 പേര്‍ ഇതുവരെ മരിച്ചു. 

Content Highlights: Samajwadi Party leader SRS Yadav passes away due to COVID-19