
Photo: ANI
ലഖ്നൗ: ഉത്തർപ്രദേശിൽ കോടികള്‍ പിടികൂടിയ റെയ്ഡിനു പിന്നാലെ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സുഗന്ധവ്യാപാരി പുഷ്പരാജ് ജെയ്നുമായി ബന്ധപ്പെട്ട കാൺപുർ, മുംബൈ, സൂത്ത്, ദിണ്ടുഗൽ തുടങ്ങിയ ഇടങ്ങളിലെ 50-ഓളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സമാജ്വാദി പാർട്ടി എംഎൽസിയാണ് പുഷ്പരാജ് ജെയ്ൻ.
നേരത്തെ മറ്റൊരു സുഗന്ധ വ്യാപാരിയായ പിയൂഷ് ജെയ്നുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 196 കോടി രൂപയും 23 കിലോഗ്രാം സ്വർണവുമാണ് പിയൂഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്.
ബിജെപി പിന്തുണയുള്ള പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ ആള് മാറിയാണ് റെയ്ഡ് നടത്തിയത് എന്ന ആരോപണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇത് വലിയ ചർച്ചാവിഷയമാക്കിയിരുന്നു.
പി ജെയ്ൻ എന്നായിരുന്നു പുഷ്പരാജ് ജെയ്നും പിയുഷ് ജെയ്നും ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നത്. ഇതാണ് ആള് മാറി റെയ്ഡ് നടത്താൻ കാരണം എന്നായിരുന്നു സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പുഷ്പരാജ് ജെയ്നിന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നത്. നേരത്തെ സമാജ്വാദി അത്തർ എന്ന പേരിൽ പുഷ്പരാജ് ജെയ്ൻ അത്തർ പുറത്തിറക്കിയിരുന്നു.
Content Highlights: Samajwadi Party leader Pushpraj Jain faces tax raid amid mistaken identity row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..