സിദ്ദു മൂസെവാലെയുടെ ഘാതകര്‍ സല്‍മാന്‍ ഖാനെയും നിരീക്ഷിച്ചിരുന്നു; സ്ഥിരീകരിച്ച് പഞ്ചാബ് DGP


കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ സല്‍മാന്‍ ഖാനെ മുംബൈയില്‍ നിരീക്ഷിച്ചിരുന്നുവെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് 

സൽമാൻ ഖാൻ | ഫോട്ടോ: പി.ടി.ഐ

മുംബൈ: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ കൊലപാതക കേസിലെ പ്രതികള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനേയും നിരീക്ഷിച്ചിരുന്നതായി പോലീസ്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ സല്‍മാന്‍ ഖാനെ മുംബൈയില്‍ നിരീക്ഷിച്ചിരുന്നുവെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂസെവാലെയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ കപില്‍ പണ്ഡിറ്റ്, താനും കൂട്ടാളികളും ചേര്‍ന്ന് സല്‍മാനെ ഖാനെ നിരീക്ഷിച്ചതായി ചോദ്യം ചെയ്യലിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കൂടുതല്‍ വ്യക്തതയ്ക്കായി കപില്‍ പണ്ഡിറ്റ് പരാമര്‍ശിച്ച സച്ചിന്‍ ബിഷ്‌ണോയിയേയും സന്തോഷ് യാദവിനേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

മൂസെവാലെയുടെ കൊലപാതകത്തിന് പിന്നാലെ ജൂണില്‍ സല്‍മാന്‍ ഖാന്റെ പിതാവിന് വധഭീഷണി കത്ത് ലഭിച്ചിരുന്നു. മൂസെവാലെയ്ക്കുണ്ടായ അതേ വിധി മകനും ഉണ്ടാവുമെന്നായിരുന്നു ഹിന്ദിയിലെഴുതിയ കത്തിലെ ഉള്ളടക്കം. പ്രതികളുടെ വെളിപ്പെടുത്തലുകളും ഭീഷണിസന്ദേശവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് അനുമാനം.

മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35 പ്രതികള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്, രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഡിജിപി പറഞ്ഞു. ദീപക് മുണ്ടിയെന്ന ആളാണ് കേസിലെ പ്രധാനപ്രതി. ദീപക് മുണ്ടിയേയും കപില്‍ പണ്ഡിറ്റിനേയും രജീന്ദര്‍ ജോക്കറിനേയും നേപ്പാള്‍ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിനുപിന്നിലെ മുഖ്യസൂത്രധാരന്‍ കാനഡ ആസ്ഥാനമായുള്ള ലോറന്‍സ് ബിഷ്ണോയി സംഘാംഗം ഗോള്‍ഡി ബ്രാറാണെന്നാണ് പഞ്ചാബ് പോലീസിന്റെ കുറ്റപത്രം.

മേയ് 29-നാണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ മൂസെവാലെ വെടിയേറ്റുമരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഗോള്‍ഡി ഏറ്റെടുത്തിരുന്നു. മൂസെവാലെയുടെ സുരക്ഷ പിന്‍വലിച്ച വാര്‍ത്ത മേയ് 28-ന് അക്രമികള്‍ക്ക് നല്‍കിയ ഗോള്‍ഡി തൊട്ടടുത്തദിവസം ഗായകനെ കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ഏതാനും പ്രതികളെ വിദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഗോള്‍ഡി ബ്രാറിനെതിരെ ഇന്റര്‍പോള്‍ മുഖേനെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Salman Khan Recced In Mumbai By Accused In Sidhu Moose Wala Murder Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented