ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുപ്കര്‍ (പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍) സഖ്യത്തില്‍ വിള്ളല്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് സഖ്യംവിടുന്നതായി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സജാദ് ലോണ്‍ അറിയിച്ചു.

ജില്ലാ വികസന കൗണ്‍സിലി(ഡി.ഡി.സി.)ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യത്തിലെ ചില കക്ഷികള്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് ആരോപിച്ചാണ് സഖ്യത്തില്‍നിന്നുള്ള ലോണിന്റെ പിന്മാറ്റം. ഗുപ്കര്‍ സഖ്യം പ്രസിഡന്റും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ഇക്കാര്യം വ്യക്തമാക്കി ലോണ്‍ കത്തയച്ചു.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിനായാണ് ഗുപ്കര്‍ സഖ്യം രൂപവത്കരിച്ചത്. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഇതാദ്യമായാണ് ഒരു സഖ്യകക്ഷി ഗുപ്കറില്‍നിന്ന് പുറത്തുപോകുന്നത്.

content highlights: sajad lone's party quits gupkar alliance