സച്ചിൻ തെണ്ടുൽക്കർ | ഫോട്ടോ: പി.ടി.ഐ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കർ മഹാരാഷ്ട്രയുടെ സ്വച്ഛ് മുഖ് അഭിയാന്‍( ക്ലീന്‍ മൗത്ത് മിഷന്‍) പദ്ധതിയുടെ സ്‌മൈല്‍ അംബാസിഡര്‍ ആകും. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇത് സംബന്ധിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സച്ചിനുമായി ധാരണാപത്രം ഒപ്പിട്ടേക്കും.
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍. ദന്തശുചിത്വം ഉറപ്പാക്കുക വഴി ദന്തരോഗങ്ങളില്‍ നിന്ന് മുക്തി നേടുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. രാജ്യത്ത് ദന്താരോഗ്യത്തിന്റെ പുതിയ മാതൃകകള്‍ പദ്ധതിയിലൂടെ സൃഷ്ടിക്കാനായേക്കും.
ദന്തരോഗങ്ങളെ തടയുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ദന്താരോഗ്യ സാക്ഷരത വര്‍ദ്ധിപ്പിക്കുകയും ദന്താരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലൂടെ രാജ്യത്ത് ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
Content Highlights: sachin tendulkar to be named as maharashtras clean mouth mission
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..