അശോക് ഗഹലോത്ത്. Photo: PTI
ജയ്പുര്‍: സച്ചിന്‍ പൈലറ്റിനെതിരെ ആരോപണവുമായി വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ബിജെപിയുടെ പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി സച്ചിന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഗെഹ്ലോത് പറഞ്ഞു.
'ബിജെപി പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി ഗൂഢാലോചന നടത്തുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇത്രയും നിഷ്‌കളങ്കമായ മുഖമുള്ള ഒരു വ്യക്തി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഞാനിവിടെയുള്ളത് പച്ചക്കറി വില്‍ക്കാനല്ല. ഞാന്‍ മുഖ്യമന്ത്രിയാണ്.'- ഗെഹ്ലോത് പറഞ്ഞു.
ഗെഹ് ലോത് പക്ഷത്തുള്ള എംഎല്‍എമാര്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് താമസിക്കുന്നതെന്ന് പറഞ്ഞ ഗെഹ്ലോത് സച്ചിന്‍ വിഭാഗം എംഎല്‍എമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. 'എംഎല്‍എമാര്‍ ഞങ്ങളെ ഫോണിലൂടെ വിളിച്ച് യാതനകള്‍ പറഞ്ഞുകരയുകയാണ്. അവരുടെ സ്വകാര്യ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. അവരില്‍ ചിലര്‍ ഞങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ട്.' ഗെഹ്ലോത് അവകാശപ്പെടുന്നു.
Content Highlights:Sachin Pilot was conspiring from past 6 months with BJP's support:Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..