സച്ചിൻ പൈലറ്റ് പദയാത്രയ്ക്കിടെ ഫോട്ടോ പി.ടി.ഐ
ജയ്പുര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ അഞ്ചു ദിവസം നീണ്ടു നിന്ന അഴിമതി വിരുദ്ധ പദയാത്ര സമാപിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ യാത്ര ആരംഭിച്ചത്.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു സമാപന യോഗത്തില്‍ സച്ചിന്റെ അന്ത്യശാസനം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഗഹ്‌ലോത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സച്ചിന്‍ മുന്നറിയിപ്പു നല്‍കി.
രാജസ്ഥാനിലെ പി.എസ്.സി ഉത്തരക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.
അതേസമയം സച്ചിന്റെ പദയാത്രയെ കുറിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഗഹലോതും സച്ചിനുമായുള്ള പരസ്യകലഹം വഷളായതോടെ സച്ചിന്റെ നീക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
2020-ല്‍ സച്ചിന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ നടത്തിയ അട്ടിമറിനീക്കത്തിന് തടയിടാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രണ്ട് ബി.ജെ.പി. നേതാക്കളും തന്നെ സഹായിച്ചെന്നായിരുന്നു ഗഹലോത്തിന്റെ ആരോപണം. തുടർന്ന് ഗുരുതര അഴിമതിയാരോപണങ്ങൾ നേരിടുന്ന വസുന്ധര രാജെയെ ഗഹ്ലോത് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് സച്ചിനും രംഗത്തെത്തി.
പിന്നാലെയായിരുന്നു അഴിമതിയ്ക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ സച്ചിന്‍ പദയാത്ര ആരംഭിച്ചത്.
Content Highlights: sachin pilot ends his yatra with 15 days ultimatum threatens gehlot to launch an agitation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..