ന്യൂഡല്‍ഹി: ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും, പ്രാര്‍ഥിക്കാന്‍ എത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും അഭിഭാഷകന്‍ വി.ഗിരി സുപ്രീംകോടതിയില്‍. 

മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. 

യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളില്‍ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു.

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്ക്. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല. 

ശബരിമല തന്ത്രിക്ക് വേണ്ടിയാണ് വി.ഗിരി സുപ്രീംകോടതിയില്‍ ഹാജരായത്. 

Content Highlights: Sabarimala Women Entry V Giri On Court