ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്‌.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

ഈ മാസം 13നാണ് റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. മൂന്നു റിട്ട് ഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്.