ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കുന്നെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ല.

ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആര്‍എസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ശബരിമല വിധിക്ക് ശേഷം ജനരോഷം ശക്തമായ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ആര്‍എസ്എസ്. 

വിശ്വാസികളുടെ വികാരത്തെ മാനിക്കണം. ഇതൊരു പ്രാദേശികക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. സുപ്രീംകോടതി വിധി മറികടക്കുന്നതിന്‌ സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും ആര്‍എസ്എസ് സര്‍ കാര്യവാഹക് വൈആര്‍ഇ ജോഷി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിശ്വാസികളുടെ വികാരം മാനിക്കാതെ വിധി വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കൂട്ടരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read InDepth: ശബരിമല; വിവാദങ്ങളും 'ട്വിസ്റ്റു'കളുമായി നീണ്ട നിയമപോരാട്ടം

 

content highlights: sabarimala verdict, RSS