ശബരിമലയിലെ കാനന പാത തുറക്കല്‍: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി അനുമതി  


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo-PTI

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ശബരിമലയിലെ പരമ്പരാഗത പാത തുറക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമതിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി.

ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി 2020 ല്‍ കേരള ഹൈക്കോടതി ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും പരമ്പരാഗത പാത വഴിയുള്ള തീര്‍ഥാടനത്തിന് എതിരെ വിലക്ക് തുടരുകയാണ്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ഷേത്ര ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചത്.

കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളും രാജ്യത്ത് ആകമാനം നീക്കിയതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തത്തില്‍ ഹൈക്കോടതി ആണ് തീരുമാനം എടുക്കേണ്ടത് എന്ന് ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി.

Content Highlights: Sabarimala supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented