ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും പുന:പരിശോധന ഹര്‍ജികളും നവംബര്‍ 13ന് പരിഗണിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് എല്ലാ ഹര്‍ജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. തുറന്ന കോടതിയിലായിരിക്കും കോടതി വാദം കേള്‍ക്കുക. വൃശ്ചികം ഒന്നിന്(നവംബര്‍ 16) ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌