ശബരിമല മേൽശാന്തി നിയമനം കേസിന്‍റെ അന്തിമവിധിക്കനുസരിച്ച്, നറുക്കെടുപ്പിന് സ്റ്റേ ഇല്ല- സുപ്രീം കോടതി


ബി.ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു.

ശബരിമല സന്നിധാനം(ഫയൽഫോട്ടോ):ഇ.എസ് അഖിൽ|മാതൃഭൂമി

ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തി നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്കനുസരിച്ച് ആയിരിക്കുമെന്ന് സുപ്രീം കോടതി. എന്നാൽ ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ സുപ്രീം കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട് കോടതി നിർദേശിച്ചു. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.



ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും മേൽശാന്തി ആയിരുന്നു എൻ. വിഷ്ണു നമ്പൂതിരി. അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷ്ണു നമ്പൂതിരിയുടെ അപേക്ഷ തള്ളിയത്. എന്നാൽ ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു നമ്പൂതിരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചത്.

Content Highlights: sabarimala chief priest appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented