തിരുവനന്തപുരം:  ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി എത്താന്‍ സാധ്യത. വി.എസ്.എസ്.സി(വിക്രം സാരാഭായി സ്‌പേസ് സെന്റര്‍) മേധാവിയായ എസ്.സോമനാഥിന്റെ പേര് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

തമിഴ്‌നാട് സ്വദേശിയായ കെ.ശിവനാണ് നിലവിലെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. മലയാളികളായ ജി.മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുമ്പ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.

content highlghts: s somanath likely to become isro chairman suggests reports