file photo, corutesy; PTI
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടക്കുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ നിരായുധരായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തിയിലുള്ള സൈനികരുടെ കൈവശം എപ്പോഴും ആയുധങ്ങളുണ്ടാകും. സംഘര്‍ഷം നടന്ന ഗല്‍വാന്‍ മേഖലയിലെ സൈനികരും സായുധരായിരുന്നുവെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം വരുമ്പോള്‍ ആയുധനങ്ങള്‍ ഉപയോഗിക്കാറില്ല. ഇത് ഏറെ നാളായി തുടര്‍ന്നു വരുന്ന കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ നിലവിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു. അതിര്‍ത്തിയില്‍ സൈനികര്‍ ആയുധനങ്ങള്‍ ഉപയോഗിക്കരുതെന്ന രണ്ട് കരാര്‍ 1996-ലും 2005-ലും ഇന്ത്യയും ചൈനയും ഒപ്പുവെച്ചിട്ടുണ്ടെന്നും ജയശങ്കര്‍ ഓര്‍മ്മപ്പെടുത്തി.
നിരായുധരായ ഇന്ത്യന്‍ സൈനികരെ എങ്ങനെയാണ് ചൈനയ്ക്ക് മുന്നിലേക്ക് തള്ളിവിട്ടതെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയതിന് പിന്നാലെയാണ് രാഹുലിനുള്ള മറുപടി വിദേശകാര്യ മന്ത്രി നല്‍കിയത്.
content highlights: S Jaishankar on soldiers without arms in China clash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..