പനാജി: വടക്കന്‍ ഗോവയിലെ ഒരു ഗുഹയില്‍ അഭയം തേടിയ റഷ്യന്‍ പൗരനെ രക്ഷപെടുത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാള്‍ ഇവിടെ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് കരുതുന്നത്. 

പതിവ് പെട്രോളിങ്ങിനിടയില്‍ ലൈഫ് ഗാര്‍ഡുകളാണ് കെറി ബീച്ചിന് സമീപത്ത് ചെറിയ ഗുഹയില്‍ ഒരാളെ കണ്ടത്. വലിയ തിരകള്‍ മൂലം ഗുഹയില്‍ വെള്ളം കയറിയിരുന്നു. ശാരീരിക അവശതകള്‍ കാണിച്ച അയാള്‍ക്ക് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. 

തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് രക്ഷപെടുത്തുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. റഷ്യന്‍ എംബസിയെ വിവരം അറിയിച്ചതായും കുടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. 

കെറി, മോര്‍ജിം പ്രദേശങ്ങളില്‍ ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി അന്താരാഷ്ട്ര വിനോദ സഞ്ചാരികളുണ്ടെന്നാണ്‌ ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത്. തീരത്തുള്ള ബീച്ച് ഹട്ടുകളിലാണ് ഇവരില്‍ പലരും താമസിക്കുന്നത്. 

Content Highlights: Russian rescued from flooded Goa cave